കോവിഡ്; ടാന്‍സാനിയായ്ക്ക് നഷ്ടമായത് 60 കന്യാസ്ത്രീകള്‍ 25 വൈദികര്‍

ടാന്‍സാനിയ: കോവിഡ് മൂലം ടാന്‍സാനിയായിലെ കത്തോലിക്കാസഭയ്ക്ക് നഷ്ടമായത് 60 കന്യാസ്ത്രീകളെയും 25 വൈദികരെയും. ടാന്‍സാനിയായിലെ കത്തോലിക്കാവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആഫ്രിക്ക ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആളുകള്‍ കോവിഡ് ടെസ്റ്റ് നടത്തുന്നില്ല. ഇത് വലിയൊരു വെല്ലുവിളിയാണ്. ഇതിന് കാരണം മതിയായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമല്ല എന്നതാണ്. ടാന്‍സാനിയെ എപ്പിസ്‌ക്കോപ്പല്‍ കോണ്‍ഫ്രന്‍സ് സെക്രട്ടറി ഫാ. ചാള്‍സ് കിറ്റിമ പറഞ്ഞു. സഭയുടെ കീഴില്‍ ഇവിടെ 500 ഹെല്‍ത്ത് സെന്ററുകളുണ്ട്. പക്ഷേ പരിശോധന നടത്താന്‍ കഴിയുന്നില്ല. കോവിഡ് 19 നെ സംബന്ധിച്ച് കൃത്യമായ വിശദാംശങ്ങള്‍ ഇന്നുവരെ രാജ്യം പ്രസിദ്ധീകരിച്ചിട്ടില്ല. ലോകാരോഗ്യസംഘടന ടാന്‍സാനിയന്‍ ഗവണ്‍മെന്റിനോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആളുകളോട് മാസ്‌ക്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രസിഡന്റ് ജോണ്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോവാക്‌സിനേഷനുമായി സഹകരിക്കുന്നതില്‍ അദ്ദേഹം വിമുഖതയാണ് പ്രകടിപ്പിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates