മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി അനുസ്മരണം ജൂണ്‍ അഞ്ചിന്


 കൊച്ചി: ന്യൂമാൻ അസോസിയേഷന്‍റെ സജീവ അംഗവും  മാർഗദർശിയുമായിരുന്ന ദിവംഗതനായ മാർ സെബാസ്റ്റ്യൻ  മങ്കുഴിക്കരിയെ അനുസ്മരിക്കാൻ  ന്യൂമാൻ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ  പാലാരിവട്ടം പിഒസി യിൽ  സ്നേഹകൂട്ടായ്മ  സംഘടിപ്പിക്കുന്നു. ജൂണ്‍ അഞ്ചിനു വൈകുന്നേരം മൂന്നിന്ു  അദ്ദേഹത്തിന്‍റെ ശിഷ്യരും സ്നേഹിതരും ഒരുക്കുന്ന  സ്നേഹകൂട്ടായ്മയിൽ അനുസ്മരണദിവ്യബലി,  സമ്മേളനം എന്നിവ ഉണ്ടായിരിക്കും. 

വൈകുന്നേരം മൂന്നിനു  മോണ്‍. ആന്‍റണി  നരിക്കുളത്തിന്‍റെ മുഖ്യകാർമികത്വത്തിൽ  നടക്കുന്ന  ദിവ്യബലിയോടെ അനുസ്മരണചടങ്ങ് ആരംഭിക്കും.    നാലിനു  ചേരുന്ന  സമ്മേളനത്തിൽ കെസിബിസി  പ്രസിഡന്‍റും തിരുവനന്തപുരം അതിരൂപതആർച്ച് ബിഷപുമായ ഡോ. എം. സൂസൈപാക്യം അധ്യക്ഷത വഹിക്കും.  സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി  സമ്മേളനം ഉദ്ഘാടനം ചെയ്യും. മാവേലിക്കര രൂപത ബിഷപ്   ജോഷ്വാ മാർ ഇഗ്നാത്ത്യോസ്  മുഖ്യപ്രഭാഷണം  നടത്തും

. പ്രഫ. എം.കെ. സാനു,  പ്രഫ. എം. തോമസ് മാത്യു,  ജസ്റ്റീസ് സിറിയക്  ജോസഫ്, ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, സിസ്റ്റർ സിബി സിഎംസി,  കെആർഎൽസിസി വൈസ് പ്രസിഡന്‍റ്  ഷാജി ജോർജ്  തുടങ്ങിയവർ പ്രസംഗിക്കും.ഡോ. കെ.എം.മാത്യു സ്വാഗതവും,  ജോസഫ് ആഞ്ഞിപ്പറന്പിൽ നന്ദിയും പറയും. മംഗലപ്പുഴ സെമിനാരിയിൽ  10 വർഷം  തത്വശാസ്ത്ര പ്രഫസറും എറണാകുളം  അങ്കമാലി അതിരൂപതയുടെ  സഹായമെത്രാനായി 16 വർഷവും  താമരശേരി രൂപത മെത്രാനായി  എട്ടുവർഷവും നിസ്തുല സേവനം സഭയ്ക്കും  സമൂഹത്തിനും  ചെയ്ത ബിഷപ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ദിവംഗതനായിട്ടു 25 വർഷം പൂർത്തിയാകുകയാണ്.   

ഫാ.  എ. അടപ്പൂർ എസ്ജെ,  ഫാ. ബിനോയ്  പിച്ചളക്കാട്ട് എസ്ജെ,  ഡോ. കെ.എം.മാത്യു,   ജോസഫ് ആഞ്ഞിപ്പറന്പിൽ,  സാബു ജോസ്,  അഡ്വ. റോയി  ചാക്കോ  തുടങ്ങിയവർ ചടങ്ങിനു  നേതൃത്വം നൽകും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates