വിശുദ്ധ കുര്‍ബാനയ്ക്ക് തടസ്സം സൃഷ്ടിച്ച അബോര്‍ഷന്‍ അനുകൂലികള്‍ക്ക് എതിരെ കേസ്

ഒഹിയോ: ജനുവരിയില്‍ ഒഹിയോ, കൊളംബസ് സെന്റ് ജോസഫ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലി തടസ്സപ്പെടുത്തിയ അബോര്‍ഷന്‍ അനുകൂലികള്‍ക്ക് എതിരെ കേസെടുത്തു.

ജനുവരി 22 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെന്റ് ജോസഫ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയാണ് അരഡസനോളം അബോര്‍ഷന്‍ അനുകൂലികള്‍ തടസപ്പെടുത്തിയത്. അബോര്‍ഷന്‍ ആവശ്യം, അബോര്‍ഷന് ഫണ്ട് അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ അബോര്‍ഷന്‍ അനുകൂലികള്‍ പോലീസിനും സഭാധികാരികള്‍ക്കും നേരെ അശ്ലീലമുദ്രകള്‍ കാണിക്കുകയും ചെയ്തു.

ഇതില്‍ രണ്ടു സ്ത്രീകള്‍ക്കും ഒരു പുരുഷനും എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സംഭവം നടന്ന ദിവസം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നില്ലെങ്കിലും സിറ്റി അറ്റോര്‍ണി ഓഫീസില്‍ നിന്ന് ഫെബ്രുവരി 18 ന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അധികാരികളുടെ നടപടിയില്‍ ബിഷപ് ബ്രണ്ണന്‍ നന്ദി അറിയിച്ചു.

പ്രോ ലൈഫ് അനുകൂലികളും ഈ നടപടിയെ സ്വാഗതം ചെയ്തു. ജനങ്ങളുടെ വിശ്വാസത്തെയും ആരാധനാസ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് അവര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു,

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates