കടുന: നൈജീരിയായിലെ കടുന സംസ്ഥാനത്ത് നിന്ന് അക്രമികള്‍ വിദ്യാര്‍ത്ഥികളെയും കോളജ് ജീവനക്കാരെയും തട്ടിക്കൊണ്ടുപോയി. 30 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 200 ല്‍ അധികം പേരെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 180 പേരെ പട്ടാളക്കാര്‍ മോചിപ്പിച്ചതായും ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും വാര്‍ത്തയിലുണ്ട്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു അക്രമികള്‍ സ്‌കൂള്‍ ഡോര്‍മിറ്ററി ആക്രമിച്ച് മൂന്നുറോളം വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. നൈജീരിയായില്‍ തട്ടിക്കൊണ്ടുപോകല്‍ സ്ഥിരം സംഭവമായിരിക്കുകയാണ്.