Thursday, February 19, 2026
spot_img
More

    കത്തോലിക്കാസഭയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബൈഡന്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു; ആര്‍ച്ച് ബിഷപ് നൗമാന്‍

    വാഷിംങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കത്തോലിക്കാസഭയെക്കുറിച്ചും പ്രബോധനങ്ങളെക്കുറിച്ചും ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും അവരെ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നതെന്നും കാന്‍സാസ് സിറ്റി ആര്‍ച്ച് ബിഷപ് ജോസഫ് നൗമാന്‍.

    അബോര്‍ഷന്‍ പോലെയുള്ള കാര്യങ്ങളില്‍ ബൈഡന്റെ നിലപാടുകളെ ഉദാഹരിച്ചുകൊണ്ടാണ് ദ അറ്റ്‌ലാന്റിക്കിന് നല്കിയ അഭിമുഖത്തില്‍ ആര്‍ച്ച് ബിഷപ് വിമര്‍ശനം ഉയര്‍ത്തിയത്. സഭ പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ബൈഡന്‍ വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മനുഷ്യജീവിതത്തിന്റെ വിശുദ്ധിയെക്കുറിച്ച് നാം എന്തു വിശ്വസിക്കുന്നുവോ അത് പ്രസിഡന്റ് വിശ്വസിക്കുന്നില്ല.

    എന്നിട്ടും ദിവ്യകാരുണ്യംസ്വീകരിക്കുന്നത് അദ്ദേഹം തുടരുകയും ചെയ്യുന്നു. നമുക്ക് അദ്ദേഹത്തിന്റെ ഹൃദയത്തെ വിധിക്കാനാവില്ല. പക്ഷേ അദ്ദേഹത്തിന്റെ പ്രവൃത്തിയെയാണ് നാം പരിഗണിക്കുന്നത്. അതൊരു മാരകപാപമാണ്. വിശ്വാസവാഗ്ദാനമാണ് ദിവ്യകാരുണ്യസ്വീകരണം.

    വിശ്വാസിയായ കത്തോലിക്കനാണ് താനെന്ന ബൈഡന്റെ സ്വയംനിര്‍വചനം അവസാനിപ്പിക്കണം, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കത്തോലിക്കാസഭയുടെ ധാര്‍മ്മികപ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണ്. ആര്‍ച്ച് ബിഷപ് പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!