സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വദിക്കാന്‍ സാധിക്കുകയില്ല:വത്തിക്കാന്‍

വത്തിക്കാന്‍സിറ്റി: സ്വവര്‍ഗ്ഗവിവാഹ ബന്ധങ്ങളെ ആശീര്‍വദിക്കാന്‍ കത്തോലിക്കാസഭയ്ക്ക് കഴിയില്ലെന്ന് വത്തിക്കാന്‍ ഡോക്ട്രിനല്‍ ഓഫീസ് ഔദ്യോഗികമായി വിശദീകരണം നല്കി. വ്യക്തികള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗ ബന്ധങ്ങളെ ആശീര്‍വദിക്കാന്‍ സഭയ്ക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിനാണ് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്ത് മറുപടി നല്കിയിരിക്കുന്നത്.

ആശീര്‍വാദം ആരാധനക്രമപരമായ പ്രവൃത്തിയാണ്. സൃഷ്ടിയുടെ ആരംഭത്തിലെ ദൈവം നിശ്ചയിച്ചതുപോലെ പ്രസാദവരം സ്വീകരിക്കുന്നതിനും പ്രകാശിപ്പിക്കുന്നതിനും വസ്തുനിഷ്ഠമായും ഭാവാത്മകമായും ഉതകുന്നതാവണം ആശീര്‍വാദം. വിവാഹം സ്ത്രീ പുരുഷന്മാരുടെ അവിഭാജ്യബന്ധവും ജീവന്റെ കൈമാറലിനുള്ള വേദിയുമാണ്. അതുകൊണ്ട് സ്വവര്‍ഗ്ഗ ബന്ധങ്ങളെയും വിവാഹേതര ലൈംഗികബന്ധങ്ങളെയും ആശീര്‍വദിക്കാന്‍ സഭയ്ക്ക് കഴിയില്ല. കര്‍ദിനാള്‍ ലൂയിസ് ല ദാറിയ ആണ് ഇക്കാര്യത്തില്‍ വിശദീകരണം നല്കിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗ്ഗ ബന്ധത്തെ അനുകൂലിക്കുന്നു എന്ന മട്ടിലുള്ള കുപ്രചരണങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുവാദത്തോടെ നല്കിയ ഈ വിശദീകരണം പ്രസ്തുത വിഷയത്തില്‍സഭയുടെ തീരുമാനത്തെ ഒരിക്കല്‍കൂടി അടിവരയിടുകയാണ് ചെയ്യുന്നത്.

കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates