വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ രൂപം ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിച്ചു. ഈജിപ്ത് കെയ്‌റോയിലെ അനാഥാലയത്തിലേക്ക അയ്ക്കുന്ന രൂപത്തിന്റെ വെഞ്ചിരിപ്പാണ് പാപ്പ നിര്‍വഹിച്ചത്. കാര്‍ലോയുടെ മാതാപിതാക്കളായ ആന്‍ഡ്രിയായും അന്റോണിയോയും ഇരട്ടസഹോദരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ പൊതുദര്‍ശന വേളയ്ക്ക് ശേഷം അപ്പസ്‌തോലിക് പാലസില്‍ വച്ചായിരുന്നു വെഞ്ചരിപ്പ് കര്‍മ്മം.
ബാംബിനോ ജേസു അസോസിയേഷന്‍ ഓഫ് കെയ്‌റോയുടെ താല്പര്യപ്രകാരമാണ് ഒയാസിസ് ഓഫ് ദ പിയാത്ത ഓര്‍ഫനേജിലേക്ക് കാര്‍ലോയുടെ രൂപം അയ്ക്കുന്നത്. 2019 ജൂണില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൈക്കലാഞ്ചലോയുടെ പിയാത്തോയുടെ പതിപ്പ് ഈ ഓര്‍ഫനേജിന് സമ്മാനിച്ചിരുന്നു.
യുവജനങ്ങള്‍ക്ക് ക്രിസ്തുവില്‍ ഒന്നാമതായി സന്തോഷം കണ്ടെത്തുന്നിന് കാര്‍ലോ പ്രചോദനമാണെന്ന് പാപ്പ പറഞ്ഞു.