വത്തിക്കാന്‍സിറ്റി: മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നത് ഉദാത്തമായ കാര്യമാണെന്ന് സൈനികരോട് ലെയോ പതിനാലാമന്‍ പാപ്പ.പോര്‍ച്ചുഗലിലെ സൈനിക പാസ്റ്ററല്‍ വിഭാഗവുമായുള്ള കൂടിക്കാഴ്ചയില്‍ ് സംസാരിക്കുകയായിരുന്നു പാപ്പ. മാതൃരാജ്യത്തെ സംരക്ഷിക്കുകയും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സൈനികന്റെ ദൗത്യത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും പാപ്പ പറഞ്ഞു.
തന്റെ ഭൃത്യനുവേണ്ടി അത്ഭുതം പ്രവര്‍ത്തിക്കാന്‍ യേശുവിനോട് അപേക്ഷിച്ച കഫര്‍ണാമിലെ റോമന്‍ ശതാധിപനെ ഉദാഹരിച്ചുകൊണ്ട്, പൗരന്മാരെ സംരക്ഷിക്കുക എന്ന തങ്ങളുടെ ദൗത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ സൈനികരോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു.’മാതൃരാജ്യത്തിന്റെ പരമാധികാരവും നിയമവാഴ്ചയും സംരക്ഷിക്കുക, സഹപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക, അനീതിയില്‍ നിന്ന് അവരെ കാത്തുസൂക്ഷിക്കുക എന്നീ ഉന്നതമായ ദൗത്യം ഓരോ ദിവസവും നിങ്ങള്‍ക്കുണ്ട്.’കഫര്‍നാമില്‍ വെച്ച് യേശുവിനെ സമീപിച്ച ആ ശതാധിപനെപ്പോലെ കര്‍ത്താവില്‍ ശക്തരായിരിക്കുക. നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന മൂല്യങ്ങള്‍ അനുസരണം, അച്ചടക്കം, ആത്മത്യാഗം, വിശ്വസ്തത, സഹോദരതുല്യമായ സൗഹൃദം, സമര്‍പ്പണം, ഉത്തരവാദിത്തബോധം, ധൈര്യം എന്നിവയായിരിക്കണം. പാപ്പ പറഞ്ഞു. 1966 ല്‍ സ്ഥാപിതമായ പോര്‍ച്ചുഗല്ലിലെ മിലിട്ടറി ഓര്‍ഡിനേറിയറ്റിന്റെ 60 ാം വാര്‍ഷികം പ്രമാണിച്ചായിരുന്നു പ്രതിനിധിസംഘവുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്.
—
Vinayak Nirmal (Biju Sebastian)