വത്തിക്കാന്‍സിറ്റി: പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണതിരുനാള്‍ ദിനമായ ഇന്ന് ലെയോ പതിനാലാമന്‍ പാപ്പ കാസില്‍ഗൊണ്ടോല്‍ഫയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വത്തിക്കാന്‍ സമയം രാവിലെ പത്തുമണിക്ക് വില്ലനോവയിലെ സെന്റ് തോമസ് പൊന്തിഫിക്കല്‍ ഇടവകയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും ജൂലൈ 27 വരെ പാപ്പ കാസില്‍ഗൊണ്ടോല്‍ഫയില്‍ അവധിക്കാല വിശ്രമത്തിലായിരുന്നു സ്വര്‍ഗാരോപണത്തിരുനാളിനോട് അനുബന്ധിച്ച് കാസില്‍ഗൊണ്ടോല്‍ഫയിലെത്തിയ പാപ്പ 18 വരെ ഇവിടെ തുടരും. ഈ ദിവസങ്ങളില്‍ ത്രികാലജപപ്രാര്‍ത്ഥനയും പാപ്പ നയിക്കും.