Thursday, February 26, 2026
spot_img
More

    യുവജനങ്ങളെ ദൈവവിളി കണ്ടെത്താന്‍ യൗസേപ്പിതാവ് സഹായിക്കും: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ദൈവം വിളിക്കുന്ന വിളി വിവേചിച്ചറിയാന്‍ യൗസേപ്പിതാവ് യുവജനങ്ങളെ സഹായിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

    ദൈവത്തിന്റെ പദ്ധതികളെ സ്വീകരിക്കുന്നതിനുള്ള അസാധാരണമായ ഉദാഹരണമാണ് വിശുദ്ധ ജോസഫ്. മാര്‍ച്ച് 19 ന് പ്രസിദ്ധീകരിച്ച ലോകദൈവവിളി സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യൗസേപ്പിതാവ് എല്ലാവരെയും സഹായിക്കും. എന്നാല്‍ യുവജനങ്ങളെ പ്രത്യേകമായി സഹായിക്കും. ദൈവത്തിന് അവരെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ യാഥാര്‍തഥ്യമാക്കുന്നതിന് വേണ്ടി. ദൈവത്തിന്റെ വിളിക്ക് ധൈര്യത്തോടെ യെസ് മൂളാന്‍ അവിടുന്ന് അവരെ പ്രചോദിപ്പിക്കും.

    ജോസഫ് ഒരിക്കലും നിരാശപ്പെടുത്തുകയില്ല എല്ലായ്‌പ്പോഴും അതിശയിപ്പിക്കുകയല്ലാതെ. ലോക ദൈവവിളി ദിനം ഏപ്രില്‍ 25 നാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷത്തേത് 58 ാമത് ലോക ദൈവവിളിയാചരണമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!