spot_imgspot_imgspot_imgspot_img

ലൈംഗികതയും ക്രൈസ്തവദര്‍ശനങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണണം: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: ലൈംഗികത, വ്യക്തികള്‍ തമ്മിലുള്ള അടുപ്പം, വിവാഹം തുടങ്ങിയ വിവിധ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള സമീപനങ്ങളിലും ബോധ്യങ്ങളിലും ഇന്നത്തെ തലമുറകള്‍ക്കും ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കും ഇടയിലുള്ള അകലം വര്‍ദ്ധിച്ചുവരുന്നത് ഗൗരവമായി പരിഗണിക്കണമെന്നും കുടുംബങ്ങളെ സഭ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ലെയോ പതിനാലാമന്‍ പാപ്പ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേറിസ് ലെത്തീഷ്യ എന്ന അപ്പസ്‌തോലികപ്രബോധനത്തിന്റെ പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പാപ്പ.

കുടുംബങ്ങള്‍ കടന്നുപോകുന്ന വെല്ലുവിളികളും കുടുംബജീവിതക്കാരുടെ പ്രതീക്ഷകളും ആശങ്കകളും ശ്രദ്ധയോടെ മനസ്സിലാക്കാനും അവര്‍ക്ക് ഉത്തരം നല്കാനും സിനഡാത്മകചൈതന്യത്തിലൂടെ മുന്നോട്ടുപോകുന്ന സഭ പരിശ്രമിക്കണം. സാമ്പത്തികമായ അരക്ഷിതാവസ്ഥ, കുടിയേറ്റം, അക്രമം, ഏകാന്തത, വൈകാരികമായ ദുര്‍ബലത തുടങ്ങിയവ കുടുംബജീവിതത്തെയും യുവാക്കളുടെ വിവാഹതീരുമാനങ്ങളെയും സ്വാധീനിക്കുന്നുണ്ട്. പാപ്പ പറഞ്ഞു.

ദുര്‍ബലവിഭാഗങ്ങളോട് സഭയ്ക്കു ഉണ്ടാകേണ്ട മനോഭാവത്തിന്റെ പ്രാധാന്യവും പാപ്പ ഓര്‍മ്മിപ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates