Thursday, February 19, 2026
spot_img
More

    കോവിഡ് മാനദണ്ഡങ്ങളോടെ മാന്നാനം ആശ്രമദേവാലയത്തില്‍ തിരുനാളും ബൈബിള്‍ കണ്‍വന്‍ഷനും

    മാന്നാനം: കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും നാല്‍പ്പതുമണി ആരാധനയും ബൈബിള്‍ കണ്‍വന്‍ഷനും ഇന്നു മുതല്‍ 26 വരെ നടക്കും.

    ഇന്നുവരെ 18 വരെ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ. ജോയിചെമ്പകശ്ശേരില്‍ നയിക്കും. നാല്പതുമണി ആരാധന 22 മുതല്‍ 24 വരെ നടക്കും. ബൈബിള്‍ കണ്‍വന്‍ഷന്‍ ഗുഡ്‌നെസ് ടിവി, മാക് ടിവി എന്നിവയിലൂടെയും ചാവറ പില്‍ഗ്രിം സെന്റര്‍, മാന്നാനം യൂട്യൂബ് ചാനല്‍,ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ ലഭ്യമാകും.

    കണ്‍വന്‍ഷന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ ഒരു മണിവരെ ഷെക്കെയ്‌ന ടെലിവിഷന്‍ ചാനലിലൂടെ പുന:സംപ്രേഷണം ചെയ്യും .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!