spot_imgspot_imgspot_imgspot_img

ഈജിപ്തില്‍ ദേവാലയം നിര്‍മ്മിക്കാന്‍ സഹായം നല്കിയ ബിസിനസുകാരനെ ഐഎസ് വെടിവച്ചുകൊന്നു

ഈജിപ്ത്: ഈജിപ്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകള്‍ കോപ്റ്റിക് ക്രൈസ്തവനായ ബിസിനസുകാരനെ വെടിവച്ചുകൊന്നു. നോര്‍ത്തേണ്‍ സീനായിയിലെ ഏക ദേവാലയം നിര്‍മ്മിക്കാന്‍ സഹായം നല്കിയ വ്യക്തിയായ നാബില്‍ ഹബാഷി കാദിം എന്ന 62 കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ വെടിവച്ചുകൊല്ലുന്നതിന്റെ വീഡിയോയും ഐഎസ് പുറത്തുവിട്ടിട്ടുണ്ട്. പുതിയ രക്തസാക്ഷിയെന്നാണ് നബീലിനെ കോപ്റ്റിക് പോപ്പ് തവാദ്രോസ് രണ്ടാമന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
നബീലിനെ കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അഞ്ചുമില്യന്‍ ഈജിപ്ഷ്യന്‍ പൗണ്ടാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇത് സാധിച്ചിരുന്നില്ല. ഈജിപ്തിലെ പട്ടാളം, പോലീസ്, രഹസ്യസര്‍വീസ് എന്നിവയുമായി സഭയ്ക്കുള്ള സഹകരണത്തെ കുറ്റപ്പെടുത്തുന്ന വാക്കുകളും ഐഎസിന്‍െ വീഡിയോയിലുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates