വത്തിക്കാന്‍ സിറ്റി: ലോക കുടുംബസമ്മേളനത്തിനുള്ള ഔദ്യോഗിക പ്രാര്‍ത്ഥന ഇന്നലെ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. അടുത്തവര്‍ഷം റോമിലാണ് ലോക കുടുംബസമ്മേളനം നടക്കുന്നത്. ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളിലായിരിക്കും സമ്മേളനം. ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി, ഫാമിലി, ആന്റ് ലൈഫ് ആണ് പ്രാര്‍ത്ഥന പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 27 വരെയായിരുന്നു ലോകകുടുംബസമ്മേളനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ സമ്മേളനം അടുത്തവര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.
ഫാമിലി ലവ് : വൊക്കേഷന്‍ ആന്റ് പാത്ത് റ്റു ഹോളിനസ് എന്നതാണ് സമ്മേളന വിഷയം. ഈ വിഷയത്തില്‍ നിന്നു പ്രചോദനം സ്വീകരിച്ചുകൊണ്ടാണ് പ്രാര്‍ത്ഥന രചിക്കപ്പെട്ടിരിക്കുന്നത്.