Saturday, February 21, 2026
spot_img
More

    സഭാംഗങ്ങള്‍ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

    കൊച്ചി: സഭാംഗങ്ങള്‍ കോവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

    വൈറസ് വ്യാപനത്തിന്റെ വര്‍ദ്ധന കണക്കിലെടുത്ത് കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യമെടുക്കും. കത്തോലിക്കാസഭയുടെ കൂടുതല്‍സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നു. കത്തോലിക്കാ ദേവാലയങ്ങളില്‍ ആരാധനകര്‍മ്മങ്ങള്‍ നടത്തേണ്ടതും ദേവാലയകര്‍മ്മങ്ങളിലെ ജനപങ്കാളിത്തം ക്രമീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം.

    കോവിഡ് 19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അഭിനന്ദിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!