Saturday, February 21, 2026
spot_img
More

    മുഖം നോക്കാതെ ബൈഡന്റെ ധീരപ്രഖ്യാപനം; അര്‍മേനിയന്‍ കൂട്ടക്കൊല വംശീയ ഉന്മൂലനം

    വാഷിംങ്ടണ്‍ ഡിസി: തുര്‍ക്കിയുമായുള്ള ബന്ധം മോശമാകാതിരിക്കാന്‍ മുന്‍ ഭരണാധികാരികള്‍ നിശ്ശബ്ദത പാലിച്ച സത്യം ഒടുവില്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റ ജോ ബൈഡന്‍ തുറന്നു പറഞ്ഞു. അര്‍മേനിയന്‍ ക്രൈസ്തവ കൂട്ടക്കൊല വംശീയ ഉന്മൂലനം തന്നെ. ആരെയും കുറ്റപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുക എന്നതുമാത്രമാണ് ലക്ഷ്യമാക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.

    ബൈഡന്റെ തീരുമാനം പൂര്‍ണ്ണമായി തള്ളുന്നതായി വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

    ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമന്‍ തുര്‍ക്കികളാണ് 15 ലക്ഷം അര്‍മേനിയന്‍ ക്രൈസ്തവരെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്തത്.കുപ്രസിദ്ധമായ ഈ സംഭവത്തിന്റെ 106 ാം വാര്‍ഷികദിനത്തിലാണ് ബൈഡന്‍ അതിനെ വംശീയ ഉന്മൂലനമായി പ്രഖ്യാപിച്ചത്. ഒന്നാം ലോകമഹായുദ്ധത്തില്‍ റഷ്യയോട് പരാജയപ്പെട്ട ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാരെ റഷ്യന്‍ അനുകൂലികളെന്ന് മുദ്രകുത്തി സിറിയന്‍ മരുഭൂമിയിലേക്ക് നാടുകടത്തി ഭക്ഷണവും വെള്ളവും നല്കാതെ കൊന്നൊടുക്കുകയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!