spot_imgspot_imgspot_imgspot_img

നൈജീരിയ: ഫുലാനികള്‍ ദേവാലയം ആക്രമിച്ചു നാലു പേരെ തട്ടിക്കൊണ്ടുപോയി, ഒരാളെ കൊലപെടുത്തി

നൈജീരിയ: നൈജീരിയായില്‍ നിന്ന് വീണ്ടും ക്രൈസ്തവ മതപീഡനത്തിന്റെ വാര്‍ത്ത. ബാപ്റ്റ്‌സിറ്റ് ദേവാലയത്തില്‍ ഞായറാഴ്ച നടന്ന ആരാധനയ്ക്കിടയിലാണ് ഫുലാനികളുടെ ആക്രമണമുണ്ടായത്. കാഡുന സ്റ്റേറ്റിലെ ദേവാലയത്തിലാണ് സംഭവം. നാലു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ഒരാളെ കൊലപെടുത്തുകയും ചെയ്തു. ഗവണ്‍മെന്റ് ആക്രമണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം നിരവധി ആക്രമണങ്ങള്‍ക്ക് കാഡുന സ്റ്റേറ്റ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏപ്രില്‍ 20 ന്അക്രമികള്‍ യൂണിവേഴ്‌സിറ്റി ആക്രമിച്ച് 20 വിദ്യാര്‍ത്ഥികളെയും മൂന്ന് സ്റ്റാഫുകളെയും തട്ടിക്കൊണ്ടുപോയതാണ് അതിലൊന്ന്. അതേ ദിവസം തന്നെ ഗ്രാമം ആക്രമിച്ച് 70 പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അടുത്ത ദിവസം ഹോസ്പിറ്റലിന് നേരെയാണ് ആക്രമണമുണ്ടായത്.

നൈജീരിയായില്‍ നടക്കുന്നത് ക്രൈസതവ വംശഹത്യയാണെന്നാണ് പൊതു നിരീക്ഷണം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates