കാഞ്ഞിരപ്പള്ളി: പിതാക്കന്മാർക്കുവേണ്ടിയുള്ള സംഘടനയായ പിതൃവേദി കാഞ്ഞിരപ്പള്ളി രൂപതയിൽ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായി നടന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഭൗതിക സന്പത്തിനേക്കാൾ വിലപ്പെട്ടത് ആത്മീയ സന്പത്താണെന്നും പിതാക്കന്മാർ ഈ സന്പത്ത് മക്കൾക്ക് പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു. വികാരിജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യസന്ദേശം നൽകി. പ്രോട്ടോസിൻചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം പിതൃവേദി ലോഗോ പ്രകാശനം ചെയ്തു.
രൂപത ഭാരവാഹികളായി നിയമിക്കപ്പെട്ട ഡോ. സാജു കൊച്ചുവീട്ടിൽ വെളിച്ചിയാനി – പ്രസിഡന്‍റ്, ഡോ. ജൂബി സ്കറിയ പള്ളിവാതുക്കൽ കൊല്ലമുള – സെക്രട്ടറി, സിജോ പുത്തനങ്ങാടി പേഴുംപാറ -ട്രഷറർ, സുബിൻ കിഴുകണ്ടയിൽ മണിപ്പുഴ – വൈസ് പ്രസിഡന്‍റ്, ബിനീഷ് കളപ്പുരയ്ക്കൽ മേരികുളം – ജോയിന്‍റ് സെക്രട്ടറി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്വമേറ്റെടുത്തു. മാതൃവേദി രൂപത പ്രസിഡന്‍റ് ജിജി ജേക്കബ് പുളിയംകുന്നേൽ, എസ്എംവൈഎം രൂപത പ്രസിഡന്‍റ് ആദർശ് കുര്യൻ എന്നിവർ പ്രസംഗിച്ചു.