Saturday, February 28, 2026
spot_img
More

    ആലപ്പുഴ ചെല്ലാനം നിവാസികൾക്ക് പാലും ബ്രെഡും തേനും നൽകി കാഞ്ഞിരപ്പള്ളി രൂപതയുടെ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി


    പ്രകൃതി ഷോഭത്തിൽ പെട്ടു വലയുന്ന  ആലപ്പുഴ ചെല്ലാനം നിവാസികൾ ആയ മൂവായിരം കുടുംബങ്ങളിൽ പാലും ബ്രെഡും തേനും നൽകി കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി. ഞായർ രാവിലെ 9 മണിക്ക് പാറത്തോട് മലനാട്   കാമ്പസിൽനിന്നും ഭഷ്യ ഉൽപ്പന്നങ്ങളുമായി  ചെല്ലാനത്തിന് പുറപ്പെട്ട വാഹനങ്ങൾ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയിൽ, രൂപത യുവദീപ്തി- SMYM ഡയറക്ടർ ഫാദർ വർഗ്ഗീസ് കൊച്ചുപ്പുരക്കൽ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ  A. D. S വഴിയാണ് മലനാട് ചെല്ലാനത്തു പാലും തേനും ബ്രെഡും വിതരണം ചെയ്യുന്നത്.
    ഫാ. സ്റ്റാൻലി പുള്ളോലിക്കൽ
    PRO, Kanjirapally Diocese
    9496033110

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!