മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിച്ചേക്കും.
നവി മുംബൈയിലെ തലോജ ജയിലിലാണ് സ്വാമി. 2020 ഒക്ടോബറിലാണ് പൂനെയിലെ താമസസ്ഥലത്തു നിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു ഈശോസഭാംഗമായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പാര്‍ക്കിന്‍സണ്‍ രോഗം ഉള്‍പ്പടെ നിരവധി രോഗങ്ങള്‍ അലട്ടുന്നയാളാണ് 84 കാരനായ ഫാ. സ്റ്റാന്‍ സ്വാമി.