കാഡുന: നൈജീരിയായിലെ കാഡുന അതിരൂപതയില്‍ സേവനം ചെയ്യുന്ന കത്തോലിക്കാ വൈദികനുള്‍പ്പടെ 11 പേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ചയാണ് സംഭവം. കഡാജെ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ആയുധധാരികളായ അക്രമികള്‍ ആക്രമിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഘര്‍ഷത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഗ്രാമവാസികള്‍ അന്നേ ദിവസം അതിരാവിലെ ഉണര്‍ന്നത് വെടിയൊച്ച കേട്ടായിരുന്നു. സഹായത്തിനായി ഉറക്കെ വിളിച്ചുവെങ്കിലും അവരെ രക്ഷിക്കാനായി ആരുമെത്തിയില്ല എന്നാണ് റിപ്പോര്‍ട്ട്. നൈജീരിയായില്‍ കത്തോലിക്കാ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ അക്രമം നടക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. പലപ്പോഴും വൈദികര്‍ തട്ടിക്കൊണ്ടുപോകലിന് ഇരകളാക്കപ്പെടുന്നുമുണ്ട്.