ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഗോത്ര വിഭാഗത്തിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നു

ഛത്തീസ്ഘട്ട്: ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ അടിസ്ഥാന മാനുഷികാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ഒരു ജനത. ഛത്തീസ്ഘട്ടിലെ പതിനാറോളം വരുന്ന ക്രൈസ്തവ കുടുംബങ്ങള്‍ക്കാണ് ഭക്ഷണം, വെള്ളം പോലെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരിക്കുന്നത്.

പതിനാറ് കൂടുംബങ്ങളില്‍ നിന്നായി നൂറോളം ക്രൈസ്തവരാണ് ഇവിടെയുള്ളത്. സര്‍നാ ട്രൈബല്‍ മതവിശ്വാസികളായിരുന്നു നേരത്തെ ഇവര്‍. പിന്നീടാണ് ക്രിസ്തുമതം സ്വീകരിച്ചത്. അതിന്റെ പേരില്‍ സാമൂഹികവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇവര്‍ക്ക്.

ക്രൈസ്തവ മതവിശ്വാസം തള്ളിപ്പറയുകയോ പഴയ മതത്തിലേക്ക് കടന്നുവരികയോ ചെയ്യണം എന്നതാണ് ഇവരുടെ മുമ്പിലുള്ള ഭീഷണി. ഈ ഭീഷണിയെ അവഗണിച്ചതുകൊണ്ടാണ് ഇവര്‍ക്ക ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ടിരിക്കുന്നത്. പ്രാദേശിക ഭരണകൂടവും ഗവണ്‍മെന്റും ഈ ഭ്രഷ്ട് കല്പിക്കലിനെക്കുറിച്ച് ബോധവാന്മാരാണെങ്കിലും അവര്‍ അജ്ഞത പുലര്‍ത്തുകയാണെന്ന് ക്രൈസ്തവര്‍ ആരോപിച്ചു.

കാക്രബേഡ, സിന്‍ഗാന്‍പൂര്‍,ടിലിയാബേഡ എന്നീ ഗ്രാമങ്ങളിലെ ക്രൈസ്തവരാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്. ട്രൈബല്‍ ക്രൈസ്തവരുടെ പതിനാറു വീടുകള്‍ ആക്രമിക്കപ്പെട്ടതായും വാര്‍ത്തയുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates