Thursday, February 19, 2026
spot_img
More

    സര്‍ക്കാരിന്റെ പുതിയ ഉത്തരവ്പ്രകാരം സംവരണേതര മുന്നാക്ക വിഭാഗത്തില്‍ സീറോ മലബാര്‍ സഭ

    തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സംവരണേതര മുന്നോക്ക വിഭാഗങ്ങളില്‍ സീറോ മലബാര്‍ സഭയും ഉള്‍പ്പെട്ടു. പൊതുഭരണം- കേരളത്തില്‍ നിലവിലുള്ള സംവരണ ആനൂകൂല്യങ്ങള്‍ ലഭിക്കാത്ത സംവരേണതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിച്ച് പുറപ്പെടുവിച്ച പട്ടികയിലാണ് ഇത് പെടുത്തിയിരിക്കുന്നത്.

    ഇതനുസരിച്ച് 164 വിഭാഗങ്ങളെ സംവരണേതര വിഭാഗമായി ഉള്‍പ്പെടുത്തി സംവരണേതര പട്ടിക തയ്യാറാക്കിയിരിക്കുന്നതില്‍ 163 ാമതായിട്ടാണ് സീറോ മലബാര്‍ സഭയെപെടുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം സീറോമലബാര്‍ കാത്തലിക് എന്നാണ് ഈ വിഭാഗം അറിയപ്പെടുന്നത്. പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ സൂചിപ്പിക്കുന്നത് സിറിയന്‍ കാത്തലിക് എന്നാണ്.

    കാല്‍ദിയന്‍ സിറിയന്‍ ക്രിസ്ത്യന്‍, ചര്‍ച്ച് ഓഫ് സൗത്ത്, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, പെന്തക്കോസ്ത്, സെവന്‍ത് അഡ്വന്റിസ്റ്റ്, മലങ്കര കത്തോലിക്ക്, യഹോവ സാക്ഷികള്‍, ബ്രദറണ്‍ സഭ, ക്‌നാനായ യാക്കോബൈറ്റ് എന്നി വിഭാഗങ്ങളെയും സംവരേണതര മുന്നാക്ക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!