വാഷിംങ്ടണ്‍: അബോര്‍ഷന്‍ അനുകൂലികളായ രാഷ്ട്രീയക്കാര്‍ക്ക് ദിവ്യകാരുണ്യം നല്കരുതെന്ന് ആവശ്യപ്പെട്ട് പ്രോലൈഫ് കത്തോലിക്കര്‍ റാലി നടത്തി. അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം റാലി സംഘടിപ്പിക്കപ്പെട്ടു.
അബോര്‍ഷന്‍ അനുകുലികളായ രാഷ്ട്രീയക്കാര്‍ക്ക് ദിവ്യകാരുണ്യം നല്കരുതെന്ന ഡോക്യുമെന്റിനെ ഇവര്‍ പിന്തുണയ്ക്കുന്നു. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാരുടെ ജനറല്‍ അസംബ്ലി നടന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. ബുധനാഴ്ച ആരംഭിച്ച സമ്മേളനം ഇന്ന് സമാപിക്കും.
അബോര്‍ഷന്‍ അനുകൂലികളായ രാഷ്ട്രീയക്കാര്‍ക്ക് ദിവ്യകാരുണ്യം നല്കണമോ എന്നകാര്യത്തെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. ദിവ്യകാരുണ്യം നിഷേധിക്കുന്ന കാര്യത്തില്‍ ഓരോ മെത്രാന്മാര്‍ക്കും വ്യക്തിപരമായ തീരുമാനമെടുക്കാന്‍ കഴിയും എന്ന നിഗമനത്തിലെത്താനാണ് സമ്മേളനം തീരുമാനമെടുക്കുക എന്നും കരുതപ്പെടുന്നു.
പ്രസിഡന്റ് ജോ ബൈഡന് ദിവ്യകാരുണ്യം നിഷേധിക്കുകയില്ലെന്ന വാഷിംങ്ടണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ വില്‍ട്ടന്‍ ഗ്രിഗറിയുടെ നിലപാട് പ്രോ ലൈഫ് അനുകൂലികളുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.