spot_imgspot_imgspot_imgspot_img

അടുത്ത ബുധനാഴ്ചയോടെ ആരാധനാലയങ്ങള്‍ തുറന്നേക്കുമെന്ന് സൂചന

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ അടുത്തയാഴ്ച തുറന്നേക്കും. അടുത്ത ബുധനാഴ്ചയോടെ ആരാധനാലയങ്ങളില്‍ പരിമിതമായ തോതില്‍ ആരാധനയ്ക്കുള്ള അനുമതി നല്കിയേക്കുമെന്നാണ് സൂചന. ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആരാധനാലയങ്ങള്‍ ഏറ്റവും ആദ്യം തന്നെ തുറക്കുമെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവു രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇളവു നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങളെ അവഗണിച്ചതില്‍ വിശ്വാസികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കുടുംബപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്ന മദ്യവിതരണശാലകള്‍ തുറക്കാന്‍ അനുവാദം നല്കിയപ്പോഴും വിശ്വാസികളെ അവഗണിച്ചതു തെറ്റായ ന്ദേശം സമൂഹത്തിന് നല്കുമെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates