വത്തിക്കാന്‍ സിറ്റി: റോം ജയിലിലെ തടവുകാരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടുമുട്ടി. വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിക്കുന്നതിനു മുമ്പാണ് തടവുകാര്‍ പാപ്പായുമായി കണ്ടുമുട്ടിയത്. ഇന്നലെ രാവിലെയായിരുന്നു തടവുകാര്‍ പാപ്പായെ കാണാനെത്തിയത്. മാര്‍പാപ്പ താമസിക്കുന്ന സാന്താമാര്‍ത്തായിലാണ് കൂടിക്കാഴ്ച നടന്നത്.
ഇരുപതോളം തടവുകാരുണ്ടായിരുന്നു. പ്രിസണ്‍ ഡയറക്ടര്‍, ചാപ്ലെയ്ന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പാപ്പായെ കണ്ടതിന് ശേഷം തടവുകാര്‍ വത്തിക്കാന്‍ മ്യൂസിയം കാണാന്‍ പോയി.
മെയ് മൂന്നാം തീയതി മുതല്‍ വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരുന്നു. 163 പേരെ താമസിപ്പിക്കാന്‍ സൗകര്യമുള്ളതാണ് റോമിലെ ജയില്‍. ഇപ്പോള്‍ അവിടെ 70 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.