ദളിത് ക്രൈസ്തവ സ്ത്രീ പോലീസ് കസ്റ്റഡിയില്‍ മരിച്ചു; വ്യാപകപ്രതിഷേധം

തെലങ്കാന: പോലീസ് കസ്റ്റഡിയിലായിരിക്കെ ദളിത് ക്രൈസ്തവ സ്ത്രീ മരണമടഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധം. വീട്ടുടമസ്ഥര്‍ നല്കിയ മോഷണപരാതിയില്‍ പോലീസ് ചോദ്യം ചെയ്ത ജോലിക്കാരി മറിയാമ്മയാണ് മരണമടഞ്ഞത്. യാദാദ്രി- ഭോണ്‍ഗിര്‍ ജില്ലയിലാണ് സംഭവം. ചോദ്യം ചെയ്യാനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച മറിയമ്മ അതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ഉടനടി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തിലാണ് മറിയാമ്മ മരണമടഞ്ഞതെന്ന് മകളും ബന്ധുക്കളും ആരോപിച്ചു.

അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്ജ് ഫ്‌ളോയിഡ് പോലീസുകാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. അതുപോലെ ദളിത് ലൈവ്‌സ് മാറ്റര്‍ എന്ന പേരില്‍ പ്രചരണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യന്‍ ബിഷപ്‌സ് ഓഫിസ് ഓഫ് ദളിത് ആന്റ് ബായ്ക്ക് വേര്‍ഡ് ക്ലാസസ് മുന്‍ സെക്രട്ടറി ഫാ. ദേവസഹായ രാജ് അഭിപ്രായപ്പെട്ടു. ദളിതരും ന്യൂനപക്ഷവിഭാഗങ്ങളും ഉന്നതവര്‍ഗ്ഗത്തിന്റെയും ഭരണകൂടത്തിന്റെയും കൈകളാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ദളിതര്‍ക്കുവേണ്ടി ആരെങ്കിലും ശബ്ദിച്ചാല്‍ അത് ദേശവിരുദ്ധമായി മുദ്രകുത്തപ്പെടുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.

2.5 മില്യന്‍ ഡോളറാണ് ദളിത് നേതാക്കള്‍ മറിയാമ്മയുടെ മരണത്തിന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates