നമ്മുക്കിടയിലെ വിഭജനങ്ങള്‍ ക്രിസ്തുവിനെ വേദനിപ്പിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവര്‍ക്കിടയില്‍ ഐക്യം വളരണമെന്ന ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവര്‍ക്കിടയിലെ വിഭജനങ്ങള്‍ ക്രിസ്തുവിനെ വേദനിപ്പിക്കുന്നുവെന്നാണ് പാപ്പ പറഞ്ഞത്. ലൂഥറന്‍ നേതാക്കളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

ഐക്യത്തിലേക്കുള്ള യാത്ര സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരും. വിഭജനത്തിന്റെ പേരില്‍ നാം വേദന അനുഭവിക്കുന്നുണ്ടെങ്കില്‍ നാം ക്രിസ്തുവിന്റെ അനുഭവത്തോട് ചേര്‍ന്നാണ്. ലൂഥറന്‍- കത്തോലിക്കാ സംവാദത്തിന്റെ അടുത്ത പടിയില്‍ സഭയും മിനിസ്ട്രിയും ദിവ്യകാരുണ്യവും തമ്മിലുള്ള അടുത്ത ബന്ധം മനസ്സിലാക്കുന്നതിനെക്കുറിച്ച് പരിഗണന നല്കും.

2023 ല്‍ നടക്കുന്ന ലൂഥറന്‍ വേള്‍ഡ് ഫെഡറേഷന്റെ ജനറല്‍ അസംബ്ലിയോഗം ഇക്കാര്യത്തില്‍ പ്രധാന ചുവടുവയ്പ്പായിരിക്കുമെന്നും പാപ്പ പറഞ്ഞു. ആര്‍ച്ച് ബിഷപ് പാന്റി ഫിലിബസ് മുസാ, റവ മാര്‍ട്ടിന്‍ ജന്‍ഗെ എന്നിവരാണ് പാപ്പായുമായി കണ്ടുമുട്ടിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates