ലണ്ടന്‍: അത്യാവശ്യമായ ആരോഗ്യകാര്യമായി അബോര്‍ഷനെ നിര്‍വചിച്ച യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രഖ്യാപനത്തിനെതിരെ കത്തോലിക്കാ മെത്രാന്മാര്‍.
മരണസംസ്‌കാരത്തെയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ആലിംഗനം ചെയ്തിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് സ്റ്റാനിസ്ലാവോ ഗാഡെക്കി പ്രതികരിച്ചു. പോളീഷ് ബിഷപസ് കോണ്‍ഫ്രന്‍സ് പ്രസിഡന്റാണ് അദ്ദേഹം.അജാതശിശുക്കളെ കൊന്നൊടുക്കാനുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ തീരുമാനം എനിക്ക് അഗാധദു:ഖമാണ് ഉളവാക്കിയിരിക്കുന്നത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ തീരുമാനത്തെയോര്‍ത്ത് ഖേദിക്കേണ്ടിവരുമെന്ന് ഓസ്ട്രിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഫ്രാന്‍സ് ലാക്കനെര്‍ പറഞ്ഞു.
അബോര്‍ഷന്‍ അനുകൂല നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിലെ 378 പേര്‍ അനുകൂലിച്ചും 255 പേര്‍ പ്രതികുലമായിട്ടുമാണ് വോട്ട് രേഖപ്പെടുത്തിയത്. 42 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.