വല്യപ്പച്ചന്മാരുടെയും വല്യമ്മച്ചിമാരുടെയും ലോകദിനത്തില്‍ പൂര്‍ണ്ണ ദണ്ഡ വിമോചനം

വത്തിക്കാന്‍സിറ്റി: വല്യപ്പച്ചന്മാരുടെയും വല്യമ്മച്ചിമാരുടെയും വൃദ്ധരുടെയും ലോകദിനമായ ജൂലൈ 25 ന് പൂര്‍ണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദിനാചരണത്തിന് കത്തോലിക്കാസഭ തുടക്കംകുറിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ദിനം പ്രഖ്യാപിച്ചിരിക്കുന്നത്.

പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കാന്‍ വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ കുര്‍ബാനയില്‍ പങ്കെടുക്കുക, അല്ലെങ്കില്‍ ഈ ദിനവുമായി ബന്ധപ്പെട്ട് നേരിട്ടോ മറ്റ് മാധ്യമങ്ങള്‍ വഴിയോ നടക്കുന്ന മതച്ചടങ്ങുകളിലോ വിശുദ്ധകുര്‍ബാനയിലും പങ്കെടുക്കുക. തങ്ങള്‍ക്കു വേണ്ടി തന്നെയോ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടിയോ ഇപ്രകാരം പൂര്‍ണ്ണദണ്ഡവിമോചനത്തിനുളള പ്രാഥമിക നിബന്ധനകള്‍ പാലിക്കുക. കൂടാതെ പ്രായമായവര്‍, രോഗികള്‍, ഉപേക്ഷിക്കപ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍, മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവരെ സന്ദര്‍ശിക്കുകയും അവര്‍ക്കായി സമയം നീക്കിവയ്ക്കുകയും ചെയ്യുന്ന വിശ്വാസികള്‍ക്കും മറ്റ് ഉപാധികളോടെ ദണ്ഡവിമോചനം നേടാവുന്നതാണെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച അറിയിപ്പില്‍ അപ്പസ്‌തോലിക് പെനിറ്റന്‍ഷ്യറി തലവന്‍ കര്‍ദിനാള്‍ മൗറോ പിയച്ചന്‍സ് അറിയിച്ചു.

ജൂലൈ നാലാം ഞായറാഴ്ചയാണ് വല്യപ്പച്ചന്മാരുടെയും വല്യമ്മച്ചിമാരുടെയും തിരുനാള്‍ ആഘോഷിക്കുന്നത്. വിശുദ്ധ ജോവാക്കിം. അന്ന ദമ്പതികളുടെ തിരുനാള്‍ ദിനം കൂടിയാണ് ഇത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates