Friday, December 27, 2024
spot_img
More

    മരുന്നു കഴിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ടോ?

    eജീവിതത്തില്‍ ഒരു തവണയെങ്കിലും ഏതെങ്കിലും അസുഖങ്ങള്‍ക്ക് മരുന്ന് കഴിച്ചിട്ടുള്ളവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ അതില്‍ എത്ര തവണ രോഗസൗഖ്യത്തിന് വേണ്ടി മരുന്ന് കഴിക്കുന്നതിന് മുമ്പ് മരുന്നുകളുടെ ഫലദായകത്വത്തിനായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്? മരുന്നുകളെ ആശീര്‍വദിച്ചു കഴിച്ചിട്ടുണ്ട് ? ഇല്ല എന്നുതന്നെയാവും ഭൂരിപക്ഷത്തിന്റെയും മറുപടി.

    എന്നാല്‍ മരുന്നുകള്‍ കഴിക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥിക്കേണ്ടത് വേഗത്തിലുള്ളരോഗസൗഖ്യത്തിന് അത്യാവശ്യമാണ്. വൈദ്യനെ നിയോഗിച്ചത് ദൈവമാണല്ലോ. അദ്ദേഹത്തിലൂടെ ദൈവം തന്നെയാണ് പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട് ഇനിയെങ്കിലും മരുന്ന് കഴിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പ്രാര്‍ത്ഥനയുണ്ടാവണം. മരുന്നുകളെ നാം ആശീര്‍വദിക്കണം.

    സര്‍വ്വപ്രപഞ്ചത്തിന്റെയും സ്രഷ്ടാവായ ദൈവമേ, ഞങ്ങളെ ഓരോരുത്തരെയും അളവറ്റ് സ്‌നേഹിക്കുന്നവനേ ആധുനിക ചികിത്സാസൗകര്യങ്ങള്‍ നല്കിയവനേ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. സ്തുതിക്കുന്നു. അങ്ങ് ഞങ്ങള്‍ക്ക് നല്കിയ എല്ലാ ചികിത്സാരീതികളെയുമോര്‍ത്ത് നന്ദി പറയുന്നു. ഡോക്ടറിലൂടെ അങ്ങ് തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഡോക്ടര്‍ കുറിച്ചുതന്ന ഈ മരുന്നിനെ ആശീര്‍വദിക്കണമേ. എന്റെ ആരോഗ്യത്തിനും രോഗസൗഖ്യത്തിനും ഇത് കാരണമായിത്തീരട്ടെ. യേശുവേ നന്ദി.. യേശുവേ സ്‌തോത്രം..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!