നമ്മുടെ ഏകാന്തത ദൈവം അറിയുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ ഓരോരുത്തരുടെയും ഏകാന്തതയെക്കുറിച്ച് ദൈവം അറിയുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മുത്തശ്ശീമുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള പ്രഥമ ലോകദിനം ആഗോളസഭാതലത്തില്‍ ആചരിക്കുന്നത്ിനോട് അനുബന്ധിച്ച് നല്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഈ കാലഘട്ടത്തില്‍ നാം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഓരോന്നും കര്‍ത്താവ് അറിയുന്നു. ഒറ്റപ്പെട്ട്, ഏകാന്തതയുടെ വേദനാജനകമായ അനുഭവത്തിലൂടെ കടന്നുപോകുന്നവരുടെ അരികെ കര്‍ത്താവുണ്ട്. പകര്‍ച്ചവ്യാധി തീവ്രമാക്കിയ നമ്മുടെ ഏകാന്തതയെക്കുറിച്ച് അവിടുന്ന നിസ്സംഗത പുലര്‍ത്തുന്നില്ല. പാപ്പ ട്വിറ്ററില്‍ കുറിച്ചു.

ഒമ്പതു ഭാഷകളിലുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശത്തിന് നാലു കോടിയിലേറെ അനുയായികളുണ്ട്. മുത്തശ്ശീമുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള പ്രഥമ ലോകദിനം നാളെയാണ് ആചരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates