വത്തിക്കാന്‍ സിറ്റി: വയോജനങ്ങളും യുവജനങ്ങളും തമ്മില്‍ പുതിയൊരു ഉടമ്പടി ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള പ്രഥമ വയോജന ദിനാചരണത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.
വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും യുവജനങ്ങളുടെ ജീവിതത്തെ പോഷിപ്പിക്കുന്ന അപ്പമാണ്. അവരുടെ സ്‌നേഹമാണ് നമ്മെ വളര്‍ത്തിയത്. അതിന് പകരമായി നമ്മുടെ സ്‌നേഹവും പരിചരണവും അവര്‍ക്കും നല്‌കേണ്ടിയിരിക്കുന്നു. നമ്മളെ അവര്‍ എങ്ങനെയാണോ സംരക്ഷിച്ചത് അതുപോലെ അവരെ നമ്മളും സംരക്ഷിക്കണം. തലമുറകള്‍ക്കിടയിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സന്തോഷങ്ങളും സ്വപ്‌നങ്ങളും പരസ്പരം പങ്കുവയ്‌ക്കേണ്ടിയിരി്ക്കുന്നു. പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
കുടലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമി്ക്കുന്ന മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തില്ല. മാര്‍പാപ്പയ്ക്ക് പകരം ആര്‍ച്ച് ബിഷപ് റിനോ വിശുദ്ധ ബലി അര്‍പ്പിക്കുകയും പാപ്പായുടെ സന്ദേശം വായിക്കുകയും ചെയ്തു. ഉച്ചയ്ക്കത്തെ ത്രികാലജപ പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുളള സന്ദേശത്തിലും വൃദ്ധരായവരോടുള്ള പരിഗണയുടെ പ്രാധാന്യം മാര്‍പാപ്പ എടുത്തുപറഞ്ഞു.