ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര്‍ദിനാള്‍ അല്‍ബോര്‍ത് വന്‍ഹോയ് ദിവംഗതനായി; സംസ്‌കാരം ഇന്ന്

വത്തിക്കാന്‍ സിറ്റി: ഫ്രഞ്ച് കര്‍ദിനാള്‍ അല്‍ബേര്ത് വന്‍ഹോ ദിവംഗതനായി. 98 വയസുണ്ടായിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര്‍ദിനാളായിരുന്നു. ഈശോസഭാംഗമായിരുന്ന ഇദ്ദേഹം ബൈബിള്‍ പണ്ഡിതന്മാരിലൊരാളായിരുന്നു.

1941 സെപ്തംബര്‍ 11 നാണ് ഈശോസഭയില്‍ അംഗമായത്. 1954 ജൂലൈ 26 ന് വൈദികനായ ഇദ്ദേഹത്തെ 2006 മാര്‍ച്ച് 24 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദിനാള്‍ ലെയോണോര്‍ദോ സാന്ദ്രിയുടെ കാര്‍മ്മികത്വത്തില്‍ ഇന്ന് കര്‍ദിനാള്‍ അല്‍ബോര്‍തിന്റെ സംസ്‌കാരം നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ, കര്‍ദിനാള്‍ അല്‍ബോര്‍തിന്റെ മരണത്തില്‍ അനുശോചിച്ചു.

ഇദ്ദേഹത്തിന്റെ മരണത്തോടെ കര്‍ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 220 ആയി. മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുന്നതിന് അവകാശമുളളത് 123 കര്‍ദിനാള്‍മാര്‍ക്കാണ്. 80 വയസ് പൂര്‍ത്തിയായതിനാല്‍ 97 പേര്‍ വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലാത്തവരാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates