ഡബ്ലിന്‍: റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന അയര്‍ലണ്ടില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി റോഡുവെഞ്ചിരിപ്പിനും പ്രാര്‍ത്ഥനയ്ക്കുമായി കത്തോലിക്കാസഭ. റോഡപകടങ്ങളുടെ കാര്യത്തില്‍ വന്‍വര്‍ദ്ധനവാണ് കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായിരിക്കുന്നതെന്ന് ബിഷപ് ഫിന്‍ടാന്‍ മോനാഹാന്‍ പറഞ്ഞു.
ഈ വര്‍ഷം 73 പേരുടെ ജീവനുകളാണ് റോഡപകടങ്ങളില്‍ നഷ്ടമായിരിക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും അവരെ സ്‌നേഹിച്ചവര്‍ക്കും ഇത് അസഹനീയമായ കാര്യമാണ് ഈ സാഹചര്യത്തിലാണ് റോഡപകടങ്ങള്‍ക്കെതിരെയുളള പ്രാര്‍ത്ഥനാവാരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കില്ലാലോ രൂപതയിലെ എല്ലാ ഇടവകകളെയും ഈ പ്രാര്‍ത്ഥനാവാരത്തിലേക്ക് ബിഷപ് ഫിന്‍ടാന്‍ ആഹ്വാനം ചെയ്തു.
ജൂലൈ 31 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ അയര്‍ലണ്ടിലെ റോഡുകള്‍ കൂടുതല്‍ തിരക്കുപിടിച്ചതാകും. രാജ്യത്തെ ബാങ്ക് അവധികള്‍ ഈ ദിവസങ്ങളിലാണ്. അതുകൊണ്ട് ഈ ദിവസങ്ങളിലാണ് പ്രത്യേകപ്രാര്‍ത്ഥനാദിനമായി സംഘടിപ്പിച്ചിരിക്കുന്നത്. റോഡുകളുടെ വെഞ്ചരിപ്പും നടക്കും.
യാത്രകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിച്ചിട്ടു മാത്രമേ പോകാവൂ എന്ന് ബിഷപ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.