Sunday, December 22, 2024
spot_img
More

    മാർ സ്രാമ്പിക്കലിന്റെ കോൾചെസ്റ്റർ പ്രസുദേന്തീ ഭവന സന്ദർശനം 11, 12 തീയതികളില്‍



    കോൾചെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യു കെ യിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമായ വാൽസിങ്ങാമിൽ ജൂലൈ 20 നു ശനിയാഴ്ച നടത്തപ്പെടുന്ന മൂന്നാമത് തീർത്ഥാടന മഹാ തിരുന്നാളിനൊരുക്കമായി, രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്ന കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിയുടെ ഭവനങ്ങൾ സന്ദർശിക്കുന്നു. ജൂൺ 11, 12  തീയതികളിലായി (ചൊവ്വ, ബുധൻ) നടത്തപ്പെടുന്ന പ്രസുദേന്തി ഭവന സന്ദർശനത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ കുടുംബങ്ങളെ സമർപ്പിക്കുകയും, വീടുകൾ വെഞ്ചിരിക്കുകയും ചെയ്യും.

    ജൂൺ 12 നു ബുധനാഴ്ച വൈകുന്നേരം 4:30 നു മാര്‍ സ്രാമ്പിക്കലിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ ഇടവകാ സമൂഹത്തിനായി വിശുദ്ധ ബലി അർപ്പിക്കും. കോൾചെസ്റ്റർ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ഫാ.ഫാൻസുവ പത്തിൽ എന്നിവർ സഹകാർമ്മികരായിരിക്കും..

    കോൾചെസ്റ്റർ ഭവന സന്ദർശനാർത്ഥം എത്തുന്ന മാര്‍ ജോസഫ് സ്രാന്പിക്കലിന് ഉജ്ജ്വല സ്വീകരണമാണ് സീറോ മലബാർ സമൂഹം ഒരുക്കിയിരിക്കുന്നത്. തോമസ് അച്ചന്റെയും, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവരുടെയും നേതൃത്വത്തിൽ ഇടവകാ സമൂഹം  അദ്ദേഹത്തെ വരവേൽക്കും. പ്രസുദേന്തി ഭവന സന്ദർശനത്തിൽ പാറക്കണ്ടത്തിൽ അച്ചനും, ട്രസ്റ്റിമാരും കൂടെയുണ്ടായിരിക്കും.

    കഴിഞ്ഞ വർഷത്തെ വാൽസിങ്ങാം തീർത്ഥാടനത്തിന്റെ സമാപനത്തിൽ മൂന്നാമത് തീർത്ഥാടന പ്രുസേദേന്തിമാരായ കോൾചെസ്റ്റർ കമ്മ്യുണിറ്റിയെ വാഴിക്കുകയും,തിരി വെഞ്ചിരിച്ചു  നൽകുകയും ചെയ്തിരുന്നു. വാൽസിങ്ങാം മാതാവിന്റെ തിരുസ്വരൂപവും, വെഞ്ചിരിച്ച തിരിയും പ്രാർത്ഥനകളുടെ അകമ്പടിയോടെ കഴിഞ്ഞ ഒരുവർഷത്തോളമായി കോൾചെസ്റ്ററിലെ ഭവനങ്ങൾ തോറും ചുറ്റി സഞ്ചരിക്കുകയായിരുന്നു. മാദ്ധ്യസ്ഥ പ്രാർത്ഥനകളും, മരിയൻ സ്തുതിപ്പുകളുമായി മാതൃസന്നിധേയത്തിൽ വന്നെത്തുന്ന തീർത്ഥാടകർക്കു അനുഗ്രഹ സാഫല്യമേകുവാനായി അഖണ്ഡ ജപമാലയും, പ്രാർത്ഥനകളും മറ്റുമായി കോൾചെസ്റ്റർ സമൂഹം ആൽമീയമായ വലിയ ഒരുക്കത്തിലാണ്.

    യു കെ യിലെ മുഴുവൻ മാതൃഭക്തരുടെയും സാന്നിദ്ധ്യത്തിലും, പങ്കാളിത്തത്തിലും സീറോ മലബാർ സഭയുടെ മൂന്നാമത് തീർത്ഥാടനം വൻ വിജയവും, അനുഗ്രഹ സാന്ദ്രമാവുന്നതിനും, ഏവരുടെയും നിസ്സീമമായ പിന്തുണ അഭ്യർത്ഥിക്കുന്നതായി കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റി അറിയിച്ചു.

    കൂടുതല്‍ വിവരങ്ങള്‍ക്ക്:  ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!