Tuesday, February 3, 2026
spot_img
More

    സുവിശേഷപ്രവര്‍ത്തകന്റെ ടിവി ചാനലിന് നേരെ ആക്രമണം

    ചെന്നൈ: സുവിശേഷപ്രവര്‍ത്തകന്റെ ടിവി ചാനലായ സത്യം ടിവി ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നു. വാളും പരിചയുമായെത്തിയ അക്രമി ടിവിയുടെ ഓഫീസ് തല്ലിതകര്‍ക്കുന്നതിന്റെ സിസിടിവി ഫുട്ടേജ് സ്ഥാപനം പുറത്തുവിട്ടു.

    ഗിറ്റാര്‍ബാഗില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചാണ് അക്രമി അകത്തുകടന്നത്. മോഹന്‍ സി ലാസറസ് എന്ന ഇവാഞ്ചലിസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. തനിക്ക് നേരെയാണ് അക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്നതെന്ന് മാനേജിംങ് ഡയറക്ടര്‍ ഐസക് ലിവിംങ്സ്റ്റണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അക്രമിയുടെ ലക്ഷ്യം വ്യക്തമായിട്ടില്ല. ആളെ റോയാപുരം പോലീസ് അറസ്റ്റ് ചെയ്തു.

    രാജേഷ് കുമാര്‍ എന്നാണ് പേര്. ചെന്നൈ പ്രസ് ക്ലബ് സംഭവത്തെ അപലപിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!