പഴയനിയമകാലത്തെ ഭൂകമ്പത്തിന്റെ അടയാളങ്ങള്‍ ഇസ്രേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

ജെറുസലേം: 2800 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാതന ജറുസേലമില്‍ ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്ന ഭൂകമ്പത്തിന്റെ അവശിഷ്ട്ങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. സക്കറിയായുടെയും ആമോസിന്റെയും പുസ്തകങ്ങളിലാണ് ഈ ഭൂകമ്പത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. പ്രസ്തുത പുസ്തകങ്ങളില്‍ നാം ഇപ്രകാരമാണ് വായിക്കുന്നത്.
തെക്കോവയിലെ ആട്ടിടയന്മാരിലൊരുവനായ ആമോസിന്റെ വാക്കുകള്‍. യൂദാരാജാവായ ഉസിയായുടെയും ഇസ്രായേല്‍ രാജാവും യോവാഷിന്റെ പുത്രനുമായ ജറോബോവാമിന്റെയും കാലത്ത് ഭൂകമ്പത്തിന് രണ്ടുവര്‍ഷം മുമ്പ് ഇസ്രായേലിനെക്കുറിച്ച അവനുണ്ടായ അരുളപ്പാട്( ആമോസ് 1:1)

എന്നാല്‍ ഈ താഴ് വര ആസാല്‍വരെ എത്തുന്നതുകൊണ്ട് നിങ്ങള്‍ എന്റെ പര്‍വതത്തിന്റെ താഴ് വരയിലൂടെ ഓടിപ്പോകും. യൂദാരാജാവായ ഉസിയായുടെ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ നിങ്ങള്‍ ഓടിയതുപോലെ ഇപ്പോള്‍ ഓടും. നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ എല്ലാ പരിശുദ്ധന്മാരോടും കൂടെ വരും.( സക്കറിയ 14:5)

ഡേവിഡ് നാഷനല്‍ പാര്‍ക്കില്‍ നടത്തിയ പര്യവേക്ഷണമാണ് ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പൊട്ടിയ പാത്രങ്ങള്‍, വിളക്കുകള്‍,പാചകത്തിനുള്ള പാത്രങ്ങള്‍, ജാറുകള്‍ തുടങ്ങിയവയാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബി.സി എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇത്തരത്തിലുളള ഭൂകമ്പം ഉ്ണ്ടായിരിക്കുന്നതെന്ന് പുരാവസ്തു ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഡോ. ജോ ഉസെലും ഓര്‍ട്ടല്‍ കലാഫും പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates