spot_imgspot_imgspot_imgspot_img

മറിയത്തെ പോലെ പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യാമറിയത്തെ പോലെ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. മാതാവിനെ പോലെ തുറന്ന ഹൃദയത്തോടെയായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടത്. സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെ തലേന്ന് നല്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം രേഖപ്പെടുത്തിയത്.

മറിയത്തെപോലെ ദൈവത്തോട് തുറന്ന മനോഭാവത്തോടും തുറന്ന ഹൃദയത്തോടും കൂടി നിലകൊള്ളുക. അതിനെക്കാള്‍ മെച്ചപ്പെട്ട നല്ലൊരു പ്രാര്‍ത്ഥനാരീതി വേറെയൊന്നില്ല. കര്‍ത്താവേ നിനക്ക് വേണ്ടത് എന്താണ്,നിനക്ക് എപ്പോള്‍ വേണം എങ്ങനെ വേണം.. പാപ്പ ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും മെച്ചപ്പെട്ട പ്രാര്‍ത്ഥനാരീതി ഇതാണെന്നാണ് പാപ്പയുടെ അഭിപ്രായം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates