Wednesday, January 15, 2025
spot_img
More

    “മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി സഭാവിശ്വാസികൾക്കെന്നും മാർഗദർശി”

    കൊച്ചി:   മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി മെത്രാന്മാർക്കും വൈദികർക്കും സഭാവിശ്വാസികൾക്കുമെല്ലാം എന്നും മാർഗദർശിയാണെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ 25-ാം ചരമവാർഷികത്തോടനുബ്ധിച്ചു ന്യൂമൻ അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.

    തന്‍റെ സെമിനാരി അധ്യാപകനായിരുന്ന മാർ മങ്കുഴിക്കരി പരിശീലന ഘട്ടത്തിലും പൗരോഹിത്യ ശുശ്രൂഷയിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണെന്ന് കർദിനാൾ അനുസ്മരിച്ചു. മികച്ച അധ്യാപകനായിരുന്ന മാർ മങ്കുഴിക്കരി എപ്പോഴും ഒരു വിദ്യാർഥിയുമായിരുന്നു. അഗാധമായ പാണ്ഡിത്യത്തിനുടമയായ അദ്ദേഹം ഭാഷാ നൈപുണ്യനുമായിരുന്നു. പുരോഗമന സാഹിത്യകാര·ാർക്കൊപ്പം വിമർശനാത്മക വിഷയങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. സഭാകാര്യങ്ങളിൽ ഏറെ തത്പരനായിരുന്ന മങ്കുഴിക്കരി പിതാവെന്നും കർദിനാൾ പറഞ്ഞു.
     

    എറണാകുളത്ത് പിഒസിയിൽ നടന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡന്‍റ് ആർച്ചുബിഷപ് സൂസപാക്യം അധ്യക്ഷനായിരുന്നു. തന്‍റെ ഗുരുനാഥനായിരുന്ന മങ്കുഴിക്കരി പിതാവ് പലപ്പോഴും അപകർഷതയിൽപെട്ടിരുന്ന തനിക്ക് ആത്മവിശ്വാസം പകർന്നു നൽകിയിട്ടുണ്ടെന്ന് ആർച്ചുബിഷപ് സൂസപാക്യം അനുസ്മരിച്ചു. വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു മാർ മങ്കുഴിക്കരി. സ്വന്തം മക്കളെപ്പോലെ അദ്ദേഹം വിദ്യാർഥികളെ സ്നേഹിച്ചു. അറ്റുപോകാത്ത സ്നേഹത്തിന്‍റെ പ്രതീകമായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ ബലഹീനതകൾ കണ്ടറിഞ്ഞ് അവരെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ശക്തി പകരുകയും ചെയ്തിരുന്ന മങ്കുഴിക്കരി പിതാവ് ഉള്ള കാര്യങ്ങൾ ആരുടെ മുഖത്തുനോക്കിയും പറയുമായിരുന്നു, ഉള്ളുതുറന്ന് അദ്ദേഹം എല്ലാവരെയും സ്നേഹിച്ചു. ആർച്ചുബിഷപ് സൂസപാക്യം പറഞ്ഞു.
     

    മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. ആടുകളെ അടുത്തറിഞ്ഞ ഇടയനായിരുന്നു മാർ മങ്കുഴിക്കരിയെന്ന് അദ്ദേഹം പറഞ്ഞു. താമരശേരി രൂപതയുടെ അധ്യക്ഷൻ എന്ന നിലയിൽ മാർ മങ്കുഴിക്കരി ആദ്യം ചെയ്തത് തന്‍റെ രൂപതയിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുക എന്നതായിരുന്നു, ഒരുവർഷം കൊണ്ട് ആ ദൗത്യം അദ്ദേഹം പൂർത്തീകരിച്ചു. അനുകരണീയമായ മാതൃകയാണത്. സഭയുടെ പ്രബോധനങ്ങൾ വ്യഖ്യാനിച്ചു പ്രവാചക ദൗത്യത്തോടെ തന്‍റെ ഇടയധർമ്മം നിർവഹിച്ച  വ്യക്തിയായിരുന്നു മങ്കുഴിക്കരി പിതാവെന്നും മാർ ഇഗ്നാത്തിയോസ് പറഞ്ഞു.

     പ്രഫ.എം. കെ സാനു , പ്രഫ. എം തോമസ് മാത്യു, ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് പി. കെ ഷംസുദീൻ, സിസ്റ്റർ സിബി സിഎംസി, ഷാജി ജോർജ്, ഡോ.കെ എം മാത്യു, ജോസഫ് ആഞ്ഞിപ്പറന്പിൽ, സാബു ജോസ് എന്നിവർ പ്രസംഗിച്ചു. ഫാ. എ. അടപ്പൂർ എസ്ജെ, ഫാ. വർഗീസ് വള്ളിക്കാട്ട്,   ഫാ. ബിനോയ്  പിച്ചളക്കാട്ട് എസ്ജെ,  അഡ്വ. റോയി  ചാക്കോ  തുടങ്ങിയവർ ചടങ്ങിനു  നേതൃത്വം നൽകി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!