അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥികളെ ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കണം: വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് വത്തിക്കാന്റെ അഭ്യര്‍ത്ഥന. ഓരോ വ്യക്തിയുടെയും മഹത്വവും അവകാശവും ഉയര്‍ത്തിപിടിക്കാനും അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും എല്ലാരാഷ്ട്രങ്ങളും തയ്യാറാകണമെന്ന് മോണ്‍. ജോണ്‍ പുറ്റ്‌സര്‍ ഓര്‍മ്മിപ്പിച്ചു.

യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ അടിയന്തിര സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവകാശത്തിന് വേണ്ടി, മതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, സ്വാതന്ത്ര്യത്തിന്റെ അവകാശത്തിന് വേണ്ടി, സമാധാനപൂര്‍വ്വമായ സമ്മേളനത്തിന് വേണ്ടി…അദ്ദേഹം പറഞ്ഞു. ഇത് വളരെ നിര്‍ണ്ണായകമായ സമയമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ പരിശുദ്ധസിംഹാസനം വളരെ കരുതലോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സംവാദത്തിലൂടെ സമാധാനപൂര്‍വ്വമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരുപതിനായിരം അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യുകെയും ഇരുപതിനായിരം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കാനഡായും സന്നദ്ധമാണ്. അതുപോലെ ഉഗാണ്ട രണ്ടായിരം പേരെ സ്വീകരിക്കും. ഇന്ത്യ അടുത്ത ആറുമാസത്തേക്ക് അടിയന്തിരവിസ പുറപ്പെടുവിക്കാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates