വത്തിക്കാന്‍ സിറ്റി: ലൗകികജീവിതത്തിന്റെ തിരക്കുകളില്‍ ദൈവികസാന്നിധ്യം മറന്നുപോകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ജീവിതവ്യഗ്രതകളാല്‍ ദൈവത്തെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് അപകടമാണ്. വിശുദ്ധ അഗസ്റ്റ്യന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. യേശു കടന്നുപോകുന്നത് ഞാന്‍ തിരിച്ചറിയുന്നില്ലെങ്കില്‍ ഞാന്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. ജാഗ്രതപാലിക്കുക.ആയിരം കാര്യങ്ങളില്‍ വ്യാപൃതരാകുകയും അങ്ങനെ ദൈവത്തെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നത് ജീവിതത്തിലെ വലിയ തെറ്റാണ്. പാപ്പ ട്വിറ്ററില്‍ കുറിച്ചു.