Saturday, March 14, 2026
spot_img
More

    ഫ്രാന്‍സിസ് മാര്‍പാപ്പ രാജി വയ്ക്കുന്നു? വീണ്ടുമൊരു കോണ്‍ക്ലേവ്?

    ഇറ്റലിയിലെ മാധ്യമങ്ങള്‍ പലതും ഇപ്പോള്‍ ഒരു ചൂടുവാര്‍ത്ത കൈമാറിക്കൊണ്ടിരിക്കുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവയ്ക്കാന്‍ പോവുകയാണെന്നും ഉടന്‍ തന്നെ ഒരു കോണ്‍ക്ലേവ് ഉണ്ടാകുമെന്നാണ് ഈ വാര്‍ത്തകള്‍. എന്നാല്‍ ഔദ്യോഗികതലത്തിലോ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടോ ഇതേക്കുറിച്ച് ഒന്നും സംസാരിച്ചിട്ടേയില്ല

    . കോളന്‍ സര്‍ജറിയെതുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വഷളായെന്നും അതുകൊണ്ടാണ് അദ്ദേഹം രാജിയെക്കുറിച്ച് ആലോചിക്കുന്നതെന്നും രാജി പ്രവചിക്കുന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയിലായിരുന്നു പാപ്പായുടെ സര്‍ജറി. പത്തുദിവസം അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടിയും വന്നിരുന്നു.

    ഓഗസ്റ്റ് 23 ന് ഇറ്റാലിയന്‍ ന്യൂസ്‌പേപ്പറായ ലിബെറോ ക്യൂഡിറ്റിയാനോയാണ് പാപ്പായുടെ രാജിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ഒരു പ്രസിദ്ധീകരണം. പാപ്പായുടെ ആരോഗ്യസ്ഥിതി തന്നെയാണ് രാജി പ്രവചിക്കാന്‍ പത്രത്തെ പ്രേരിപ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 85 വയസുണ്ട്. ഇതേ പ്രായത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ രാജി സമര്‍പ്പിച്ചത്.

    എന്നാല്‍ ഓപ്പറേഷന് ശേഷം പാപ്പ തന്റെ പതിവു പരിപാടികള്‍ പുനരാരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 12 ന് ഹംഗറി, സ്ലോവാക്യയിലേക്ക് നാലുദിവസത്തെ യാത്രയും അദ്ദേഹം നടത്തുന്നുണ്ട്.

    നമുക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം. അഭ്യൂഹങ്ങളെ അതിന്റെ വഴിക്ക് വിടാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!