കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടുനോമ്പാചരണവും മരിയന്‍ പ്രഭാഷണവും ഇന്നുമുതല്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍( അക്കരപ്പള്ളി) പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിനൊരുക്കമായിട്ടുള്ള എട്ടുനോമ്പാചരണവും മരിയന്‍ പ്രഭാഷണവും ഇന്നുമുതല്‍ എട്ടുവരെ നടക്കും.

ഇന്ന് വൈകുന്നേരം നാലിന് കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍. ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്പുളിക്കല്‍, ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍,ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഫാ. ഡൊമനിക് വാളന്മനാല്‍, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം, ഫാ. ജസ്റ്റിന്‍ വേങ്ങാശ്ശേരി, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. മാത്യു വയലാമണ്ണില്‍ സിഎസ് ടി എന്നിവര്‍ മരിയന്‍ പ്രഭാഷണങ്ങള്‍ നടത്തും.

Akarayamma live എന്ന യൂട്യൂബ് ചാനല്‍ വഴി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് തിരുനാള്‍ ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates