Friday, February 27, 2026
spot_img
More

    പാസ്റ്ററെ പോലീസ് സ്‌റ്റേഷനില്‍ വച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

    റായ്പ്പൂര്‍: റായ്പ്പൂരില്‍ സുവിശേഷപ്രഘോഷകനെയും സഹായികളായ രണ്ടുപേരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു മര്‍ദ്ദനം. സെപ്തംബര്‍ അഞ്ചിനായിരുന്നു സംഭവം. ആള്‍ക്കൂട്ടവും പാസ്റ്ററും തമ്മില്‍ നടന്ന ചൂടേറി വാഗ്വാദങ്ങള്‍ക്ക ശേഷമായിരുന്നു മര്‍ദ്ദനം .

    റായ്്പ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചായിരുന്നു മര്‍ദ്ദനം.മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട പാസ്റ്ററെ ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചുവരുത്തിയതറിഞ്ഞ് ഒരു പറ്റം മത തീവ്രവാദികള്‍ സ്്‌റ്റേഷനിലെത്തുകയും തുടര്‍ന്ന് സംഘര്‍ഷം രൂപപ്പെടുകയുമായിരുന്നു. പാസ്റ്ററെ ചെരിപ്പൂരിയും ഷൂസു കൊണ്ടും മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!