വത്തിക്കാന്‍ സിറ്റി: ജോസഫ് റാറ്റ്‌സിംങര്‍- ബെനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്റെ 2021ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജര്‍മ്മനിയില്‍ നിന്നുള്ള ഹന്ന ബാര്‍ബറയ്ക്കും ലഡ്ജര്‍ ഷെവെയ്ന്‍ഹോഴ്‌സ്റ്റിനുമാണ് അവാര്‍ഡ്. ഇരുവര്‍ക്കും നവംബര്‍ 13 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അവാര്‍ഡ് സമ്മാനിക്കും. ബെനഡിക്ട് പതിനാറാമന്റെ പേരിലുള്ള അവാര്‍ഡാണ് റാറ്റ്‌സിംങര്‍ അവാര്‍ഡ്. ദൈവശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയവര്‍ക്കായി 2011 മുതല്‍ ഈ അവാര്‍ഡ് നല്കിവരുന്നു.