വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന വിശ്വാസിയുടെ ജീവശ്വാസമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തിന് വായു എത്രത്തോളം അത്യാവശ്യമാണോ അത്രത്തോളം ഒരു വിശ്വാസിക്ക് പ്രാര്‍ത്ഥന അത്യാവശ്യഘടകമാണ്. ട്വിറ്ററിലാണ് പാപ്പ ഈ വാക്കുകള്‍ കുറിച്ചത്.
പ്രാര്‍ത്ഥന നമ്മുടെ മേല്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ടുവരുന്നു. നമ്മെ എപ്പോഴും മുന്നോട്ടു നയിക്കുന്ന പരിശുദ്ധാത്മാവിനെ നമ്മിലേക്ക് വിളിച്ചുവരുത്തുന്നത് പ്രാര്‍ത്ഥനയാണ്.
സ്‌നേഹത്തിന്റെ പരിശുദ്ധാത്മാവേ വരിക ദൈവസ്വരം ശ്രവിക്കുന്നതിനായി ഞങ്ങളുടെ ഹൃദയം തുറക്കുക. വിശുദ്ധിയുടെ ആത്മാവേ വരിക, വിശുദ്ധരും വിശ്വാസികളുമായ ജനത്തെ പുതുതാക്കുക. സ്രഷ്ടാവായ ആത്മാവേ വരിക. ഭൂമുഖം പുതുതാക്കുക എന്നും പാപ്പ ട്വിറ്ററില്‍ കുറിച്ചു.
സിനഡിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സന്ദേശത്തിലാണ് പാപ്പ ഈ വാക്കുകള്‍ കുറിച്ചത് വിവിധ ഭാഷകളിലായി നാലു കോടിയിലേറെ അനുയായികളുടെ പാപ്പായുടെ ട്വിറ്ററിന്.