വത്തിക്കാന്‍ സിറ്റി: എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പയാകുന്നത് അത്ര എളുപ്പമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ് അംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
നിങ്ങള്‍ ആയിരിക്കുന്നതിലും നിങ്ങള്‍ ചെയ്യുന്നതിനും ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. ഞാന്‍ പ്രാര്‍ത്ഥനയില്‍ നിങ്ങളുടെ അരികിലുണ്ട്. ഈ ലോകത്തിലെ എല്ലാ കന്യാസ്ത്രീകളെയും ഞാന്‍ ആശീര്‍വദിക്കുന്നു.. നിങ്ങള്‍ എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. കാരണം മാര്‍പാപ്പയായിരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാപ്പ പറഞ്ഞു.
കന്യാസ്ത്രീകള്‍ പരിശുദ്ധ അമ്മയെയാണ് അനുകരിക്കേണ്ടത്. മറിയം എല്ലായ്‌പ്പോഴും ക്രിസ്തുവിലേക്കാണ് ശ്രദ്ധ തിരിച്ചത്. പരിശുദ്ധാത്മാവിന് നേരെ ഹൃദയം തുറക്കുക. യുവജനങ്ങള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി സേവനം ചെയ്യാനും പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാനും അത് സഹായിക്കും. പാപ്പ പറഞ്ഞു.
1872 ല്‍ വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയും വിശുദ്ധ മേരി മാസറെല്ലോയും ചേര്‍ന്ന് ആരംഭിച്ചതാണ് ഈ സന്യാസസമൂഹം. ലോകത്തിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ സന്യാസസമൂഹമാണ് ഇത്.97 രാജ്യങ്ങളിലായി 11000 കന്യാസ്ത്രീകള്‍ ഈ സമൂഹത്തില്‍ അംഗങ്ങളായുണ്ട്.