കാനഡ: കാനഡയിലെ ഗ്രാന്‍ഡ് ഫാല്‍സ് രൂപതയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെങ്കില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ പ്രൂഫ് നിര്‍ബന്ധം. ഒക്ടോബര്‍ 22 മുതല്ക്കാണ് നിയമം പ്രാബല്യത്തില്‍ വന്നത്. പന്ത്രണ്ടു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇത് ബാധകമാണ്. ദേവാലയത്തില്‍ നടക്കുന്ന ഏതു തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെങ്കിലും വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ തെളിവ് അത്യാവശ്യമാണ്, ബിഷപ് റോബര്‍ട്ട് അന്തോണി ദാനിയേല്‍ തന്റെ ഇടയലേഖനത്തിലാണ് വൈദികരോടും അജഗണത്തോടുമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.