Wednesday, November 5, 2025
spot_img
More

    ശവകുടീരങ്ങള്‍ അലറിവിളിക്കുന്നത് സമാധാനം എന്നാണ്: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ശവകുടീരങ്ങള്‍ അലറിവിളിക്കുന്നത് സമാധാനം എന്നാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മരിച്ചവിശ്വാസികളുടെ ഓര്‍മ്മദിവസമായ ഇന്നലെ റോമില്‍ ഫ്രഞ്ച് യോദ്ധാക്കള്‍ക്കായുള്ള സെമിത്തേരിയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

    ശവകുടീരം യുദ്ധത്തിന്റെ ദുരന്തമാണ്. ചില ശവക്കല്ലറകളുടെ മീതെ മരിച്ചവരുടെ പേരുപോലും ഇല്ല. യുദ്ധത്തില്‍ മരണമടഞ്ഞവരാണ് അവര്‍, യുദ്ധങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാം വേണ്ടത്ര യുദ്ധം ചെയ്യുന്നുണ്ടോ. എന്തുകൊണ്ടാണ് ആയുധവ്യവസായങ്ങള്‍ കൊണ്ട് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ കോട്ട കെട്ടുന്നത്. പാപ്പ ചോദിച്ചു.

    യുദ്ധങ്ങളും ആയുധനിര്‍മ്മാണവും നിര്‍ത്തിവയ്ക്കണം. ഒരു സെമിത്തേരിയില്‍ എഴുതിവച്ചിട്ടുള്ള വാചകം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ പ്രഭാഷണം ആരംഭിച്ചത്. കടന്നുപോകുന്ന നിങ്ങള്‍, നിങ്ങളുടെ ചുവടുകളെക്കുറിച്ച് ചിന്തിക്കുക നിങ്ങളുടെ ചുവടുകളുടെ അവസാനഘട്ടത്തെക്കുറിച്ചും ചിന്തിക്കുക എന്നതായിരുന്നു ആ വാക്യമെന്ന് പാപ്പ അനുസ്മരിച്ചു. നമുക്കെല്ലാവര്‍ക്കും ഒരു അവസാനഘട്ടം ഉണ്ടാകും. അതിനെക്കുറിച്ച് ചിന്തിക്കണം. ആ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒരു ദുരന്തമല്ല. പാപ്പ ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!